എം ജി സര്‍വകലാശാല ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെ അസഭ്യ വര്‍ഷം നടത്തിയ എസ്.ഐക്കെതിരെ പരാതി നല്കി കെ.എസ്.യു. ഗാന്ധിനഗര്‍ എസ്.ഐ സുധി കെ. സത്യപാലിനെതിരെ ഡി.ജി.പിക്കും പൊലീസ് കംപ്ലയിന്റ് അതോരിറ്റിക്കുമാണ് കെ.എസ്.യു പരാതി നല്‍കിയത്. പ്രവര്‍ത്തകരുമായുള്ള വാക്ക് തര്‍ക്കത്തിനിടെ എസ്.ഐ തുടര്‍ച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് പരാതി.
എം ജി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കാണാതായ സംഭവത്തിലാണ് കെ എസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലുള്ള മതിലുചാടി കടന്നെത്തിയ കെഎസ്.യു പ്രവര്‍ത്തകര്‍ അവിടെ ഉപരോധിക്കുകയായിരുന്നു. ഇതിനിടെ മാര്‍ച്ചിലെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിനായെത്തിയ ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.
വാക്ക്തര്‍ക്കമാണ് പിന്നീട് അസഭ്യവര്‍ഷമായി മാറി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് എസ്.ഐയെ സ്ഥലത്ത് നിന്ന് മാറ്റിയെങ്കിലും ഉദ്യോഗസ്ഥന് തെറിവിളിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെ എസ് യു പരാതി നല്‍കിയത്.