നെതര്‍ലന്‍ഡ്സുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ജയിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തന്നെ തുറിച്ചുനോക്കിയ നെതര്‍ലന്‍ഡ്സ് താരത്തിനെതിരായ മെസ്സിയുടെ ‘വിഡ്ഢി’ പരാമര്‍ശം വൈറലാകുന്നു. മറ്റെവിടെയുമല്ല, അർജൻ്റീനയിലാണ് മെസ്സിയുടെ രോഷം തരംഗമാകുന്നത്.
‘നീ എന്താണു നോക്കുന്നത്, വിഡ്ഢീ? പോയി നിൻ്റെ പണിനോക്ക്’ എന്നായിരുന്നു ഡച്ച് താരത്തോട് മെസ്സിയുടെ വാക്കുകൾ. മത്സരത്തില്‍ ഇരട്ടഗോളടിച്ച വൗട്ട് വെഗോസ്റ്റിനെതിരേയായിരുന്നു മെസ്സിയുടെ ഈ പ്രസ്താവനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതാണ് ഇപ്പോള്‍ അര്‍ജന്റീനയില്‍ ചായക്കപ്പുകളിലും ടി ഷര്‍ട്ടുകളിലും ഉള്‍പ്പെടെ ഇടംപിടിച്ചിരിക്കുന്നത്. ഇത്തരം ചായ കോപ്പകള്‍ക്ക് 6679 രൂപവരെയാണ് (1600 പെസോ) വില ഈടാക്കുന്നത്. ടി ഷര്‍ട്ടുകള്‍ക്ക് 12,100 രൂപയും തൊപ്പികള്‍ക്ക് 16,292 രൂപയുമാണ് അവിടെ വില.