പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയതുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചതെന്ന് എം. ബി രാജേഷ്. സിപിഎം വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് സൂക്ഷ്മമായി പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും മന്ത്രി പറഞ്ഞു. രാമന്റെ മകന് ബിജെപിയുടെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.
53 വര്‍ഷമായി യുഡിഎഫിന്റെ മണ്ഡലമാണ് പുതുപ്പള്ളി. അത് അവര്‍ ഇത്തവണയും കൂടിയ ഭൂരിപക്ഷത്തില്‍ പിടിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ വോട്ട് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപ വോട്ട്, ബിജെപിയുടെ കുറഞ്ഞ വോട്ട് തുടങ്ങിയ ഘടകങ്ങളാണ് പുതുപ്പള്ളിയില്‍ നിര്‍ണായകമായതെന്നും എം. ബിരാജേഷ് പ്രതികരിച്ചു.
പുതുപ്പള്ളിയില്‍ വലിയ വിജയമാണ് ചാണ്ടി ഉമ്മന്‍ നേടിയത്. തുടക്കം മുതല്‍ മകിച്ച ലീഡിലാണ് ചാണ്ടി ഉമ്മന്‍ മുന്നേറിയത്. ഈ തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയ്ക്കാനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനായില്ല. മൂന്നാം തവണയാണ് ജെയ്ക് സി തോമസ് പുതുപ്പള്ളിയില്‍ തോല്‍ക്കുന്നത്.