തൃശ്ശൂർ: നാളെ ചേലക്കരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇന്ന് നിശബ്ദ പ്രചാരണം അനുവദിച്ചിട്ടുളള സാഹചര്യത്തിലും വാർത്താ സമ്മേളനം വിളിച്ച് പി വി അൻവർ. പരസ്യപ്രചാരണം അവസാനിച്ചതിനാൽ വാർത്താ സമ്മേളനം നടത്താനാകില്ലെന്ന് പൊലീസ് പി വി അൻവറിനെ നോട്ടീസ് നൽകി അറിയിച്ചിരുന്നു.
എന്നാൽ പൊലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വെല്ലുവിളിച്ചാണ് പി വി അൻവർ വാർത്താ സമ്മേളനം വിളിച്ചത്.ചേലക്കര ഹോട്ടൽ അരമനയിലാണ് രാവിലെ വാർത്താസമ്മേളനം നിശ്ചയിച്ചിരുന്നത്. ഇലക്ഷൻ ടെലികാസ്റ്റിംഗ് പാടില്ല എന്നത് ചട്ടമാണെന്നും ചട്ടം അൻവർ ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആളുകളുമായി ഇന്നലെ ഞാൻ സംസാരിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് താൻ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നതെന്നാണ് പി വി അൻവർ പറയുന്നത്.