തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ ദ്വീപിൽ ജലവിഭവ മന്ത്രാലയം മത്സ്യത്തൊഴിലാളി ഗ്രാമം തുറന്നു. കാർഷിക, മത്സ്യബന്ധന ഫണ്ടിൽ നിന്നാണ് പദ്ധതിയ്ക്ക് ധനസഹായം നൽകിയത്. ഒമാനിലെ മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും മത്സ്യബന്ധന മേഖലയെ വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിദ്ധ്യ പരിപാടികളെ വുകസിപ്പിക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
34,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 1,40,000 റിയാൽ ചിലവഴിച്ചാണ് പദ്ധതിയൊരിക്കിയിട്ടുള്ളത്. ഗവർണറേറ്റിലെ അഗ്രികൾച്യുർ, ഫിഷറീസ്, ജലവിഭവ ഡയറക്ടർ ജനറൽ ഹമദ് റാഷിദ് അൽ ബുറൈക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്സ്യ ബന്ധനം, അനുബന്ധ ഉപകരണങ്ങളുടെ അറ്റകുറ്റ പണികൾ, വർക് ഷോപ്പുകൾ തുടങ്ങിയ അനുബന്ധ പ്രവർത്തങ്ങളിൽ നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
ലഭിക്കുന്ന മത്സ്യത്തിന്റെ കണക്ക് രേഖപ്പെടുത്താനും സഹായകമാവും വിധമാണ് പദ്ധതി മയുടെ രൂപീകരണം. കൂടാതെ മസ്ജിദ്, ഇന്ധന സ്റ്റേഷൻ, മീൻ മാർക്കറ്റ്, ഐസ് യൂണിറ്റ് തുടങ്ങിയ സേവനങ്ങളെല്ലാം ഗ്രാമത്തിൽ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. ശർഖിയയിലെ മത്സ്യ ഉൽപ്പാദനം 2016 ൽ 2,80,000 ടണ്ണിൽ നിന്ന് 27 ശതമാനം കൂടിയിട്ടുണ്ട്.