ഷാജന് സ്കറിയയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് തിരുവനന്തപുരം നഗരസഭ. ഏഴ് ദിവസത്തിനുള്ളില്‍ പൂട്ടണമെന്നാണ് നഗരസഭ നിര്‍ദേശം.
കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഓഫീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ മുന്‍സിപ്പല്‍ ആക്ട് 44ന് വിരുദ്ധമായാണ് എന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പത്തിനാണ് നഗരസഭ കത്ത് നല്‍കിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ അടച്ച് പൂട്ടി നഗരസഭയെ അറിയിക്കണമെന്നും നോട്ടസീല് പറയുന്നു.