അയോധ്യ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം. 2019ല്‍ അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ജഡ്ജമാരായ, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ സുപ്രീം കോടതി ജഡ്ജ് അശോക് ഭൂഷണ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരെയാണ് ക്ഷണിച്ചത്.
ചടങ്ങിലേക്ക് അന്‍പതിലേറെ നിയമജ്ഞരേയും മുതിര്‍ന്ന മുന്‍ ചീഫ് ജസ്റ്റുമാരെയുമൊക്കെ ക്ഷണിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവരില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവരുമുണ്ട്.
ജനുവരി 22ന് നല്കുന്ന പരിപാടിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അരദിവസത്തെ അവധി നല്‍കും. ജീവനക്കാര്‍ക്ക് ആഘോഷങ്ങളുടെ ഭാഗമാകാന്‍ കേന്ദ്രസ്ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.