കൊച്ചി: മലയാളത്തിലെ ഏറ്റവും വയലൻറ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം മാർക്കോ ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്. എന്നാൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചത്രത്തിന് ടിവിൽ പ്രദർശനാനുമതി നിഷേധിച്ചിരിക്കയാണ്. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നാണ് വിലയിരുത്തൽ.
‘എ’ സർട്ടിഫിക്കറ്റുമായി പ്രദർശനാനുമതി നൽകിയതിനാലാണ് തീരുമാനമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈൽ പ്രതികരിച്ചു.ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.