തിരൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസായിരുന്നു. രോഗബാധിതരായി തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കലാകുടുംബത്തില്‍ നിന്ന് ഗായികയായെത്തിയ അസ്മ അഞ്ചാം വയസില്‍ പാടിതുടങ്ങി. ലൗ എഫ്.എം എന്ന ചിത്രത്തില്‍ ആലപിച്ചു. ടെലിവിഷന്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളില്‍ ജഡ്ജായും എത്തിയിട്ടുണ്ട്.
പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റും ായിരുന്നു മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായി മുഹമ്മദലി ബാവയാണ് ഭര്‍ത്താവ്. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂര്‍ ജനതാ ബസാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് നാല് മണിക്ക് കൂട്ടായി-കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.