തൃശ്ശൂർ: ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ സലീമിൻ്റേയും സഫീറയുടേയും മകൾ നൌറിനും മലപ്പുറം മഞ്ഞളാംകുഴി ഹൌസിൽ മഞ്ഞളാംകുഴി അബ്ദുള്ളയുടേയും ബീനയുടേയും മകൻ ആബിദും വിവാഹിതരായി. തൃശ്ശൂർ ഹയാത്ത് റീജൻസി കണ്വൻഷൻ സെൻ്റിൽ നടന്ന വിവാഹചടങ്ങിൽ നിരവധി പ്രമുഖരാണ് അതിഥികളായി എത്തിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പിതൃസഹോദര പുത്രൻ കൂടിയാണ് എം.എ സലീം.
യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അൽ ഹാഷ്മി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ വിവാഹചടങ്ങിന് കാർമികത്വം വഹിച്ചു. യു.എ.ഇ. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക്ക് അൽ മാരി, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, റവന്യൂ മന്ത്രി കെ രാജൻ, വി അബ്ദുൾ വഹാബ് എം.പി, ബെന്നി ബെഹനാൻ എംപി, പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, വി.കെ ശ്രീകണ്ഠൻ എം.പി, ഹാരിസ് ബീരാൻ എംപി എന്നീ നേതാക്കൾ ചടങ്ങിനെത്തി.
സിനിമാ മേഖലയിൽ നിന്നും സൂപ്പർസ്റ്റാർ രജനീകാന്തും പത്നി ലതാ രജനീകാന്തുമായിരുന്നു പ്രധാന അതിഥികൾ. തമിഴ്താരങ്ങളായ ശരത്കുമാർ, രാധിക ശരത്കുമാർ, ടൊവിനോ തോമസ്, ജോജു ജോർജ്, ജഗദീഷ്, മേജർ രവി, നന്ദലാൽ കൃഷ്ണമൂർത്തി, കൈലാഷ്, ഷെയ്ൻ നിഗം എന്നീ താരങ്ങളും വിവാഹചടഹങ്ങിനെത്തി.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻമന്ത്രിമാരായ വി.എസ് സുനിൽകുമാർ, മഞ്ഞളാംകുഴി അലി, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, വ്യവസായ പ്രമുഖരായ ഗോകുലം ഗോപാലൻ, മലബാർ ഗ്രൂപ്പ് എംഡി എം.പി അഹമ്മദ്, ഷംലാൽ അഹമ്മദ്, ജോയ് ആലുക്കാസ്, കല്യാൺ സിൽക്സ് എംഡി ടി.എസ് പട്ടാഭിരാമൻ, കല്യാൺ ജൂവല്ലേഴ്സ് എം.ഡി ടി.എസ് കല്യാണരാമൻ, 24 ന്യൂസ് മേധാവി ആർ ശ്രീകണ്ഠൻ നായർ, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ, മനോരമ ന്യൂസ് എഡിറ്റോറിയൽ മേധാവി ജോണി ലൂക്കോസ് എന്നിവർ വിവാഹചടങ്ങിനെത്തി.
View this post on Instagram