വയനാട് കമ്പമലയില്‍ മാവോയിസ്റ്റ് ആക്രമണം. കമ്പമല വനംവകുപ്പ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കെ.എഫ്.ഡി.സി ഓഫീസില്‍ നോട്ടീസ് പതിച്ച ആറംഗ സംഘം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.
ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. നബി ദിന അവധി ആയതിനാല്‍ വളരെ കുറച്ച് പേരെ ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. ആയുധധാരികളായ ആറംഘ സംഘം എത്തി ഓഫീസ് ആക്രമിക്കുകയായിരുന്നു.
ബുക്കുകള്‍ വെച്ച ഷെല്ഫിലടക്കം അകത്ത് ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഓഫീസിലെ ചുമരുകളില്‍ തമിഴിലും മലയാളത്തിലുമായി നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്. പാടികളില്‍ താമസിക്കുന്നവര്‍ക്ക് വാസയോഗ്യമായ വീടുകള്‍ നല്‍കണമെന്നാണ് നോട്ടീസില്‍ മുഖ്യമായും ആവശ്യപ്പെടുന്നത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ് ഇവിടമെങ്കിലും നീണ്ട കാലത്തിന് ശേഷമാണ് ആക്രമിക്കുന്ന രീതിയിലേക്ക് എത്തുന്നത്.