യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ചിൻ്റെ ബ്രാൻഡ് അംബാസഡറായി മംമ്ത മോഹൻദാസിനെ നിയമിച്ചു. സ്ഥാപനത്തിൻ്റെ മൂല്യം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
മംമ്ത മോഹൻദാസിനെ ബ്രാൻഡ് അംബാസഡറാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അൽ അൻസാരി എക്സ്ചേഞ്ച് ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് ബിതാർ പറഞ്ഞു. മംമ്തയുമായുള്ള സഹകരണം അൽ അൻസാരി എക്സ്ചേഞ്ചിൻ്റെ പ്രശസ്തി വ്യാപിപ്പിക്കാനും ബ്രാൻഡ് മൂല്യം വർധിപ്പിക്കാനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയ സ്ഥാപനമാണ് അൽ അൻസാരി എക്സ്ചേഞ്ചെന്നും അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മംമ്ത പറഞ്ഞു. ബ്രാൻഡിൻ്റെ മൂല്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നു, ഒപ്പം ഫലപ്രദമായ കാമ്പെയ്നുകൾ സൃഷ്ടിക്കുന്നതിനായി ടീമിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മംമ്ത കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, അൽ അൻസാരി എക്സ്ചേഞ്ച് അതിൻ്റെ ബ്രാൻഡ് അംബാസഡറായി നടൻ ആർ. മാധവനെ നിയമിച്ചിരുന്നു. ഇപ്പോൾ മംമ്ത മോഹൻദാസ് കൂടി ചേരുന്നതോടെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ മാത്രമല്ല, അതിനപ്പുറവും ബ്രാൻഡ് സാന്നിധ്യം ശക്തമാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധത അടിവരയിടുന്നു.
കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനും ഓഫറുകൾ വിപുലീകരിക്കുന്നതിനും ബ്രാൻഡിൻ്റെ യാത്രയുടെ ഭാഗമാകാൻ പ്രമുഖ വ്യക്തികളെ സ്വാഗതം ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം.
Exchange rate. Service charge is very high in al ansari
Very good exhange al fardan and emirates intrntinal