നരബലിയുടെ പേരുപറഞ്ഞു സിനിമയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്ന് നടൻ മമ്മൂട്ടി. സിനിമ മനുഷ്യമനസുകളെ സ്വാധീനിക്കാറുണ്ട്. എന്നാൽ റോഷാക്കിൽ തിന്മയുള്ളവര്‍ മാത്രമല്ല, അവര്‍ക്കുള്ളില്‍ നന്മയുമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ദുബായില്‍ നടന്ന പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്.
എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. നരബലി സംഭവത്തില്‍ പ്രതിയായത് സര്‍വസമ്മതനായ, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളാണ്. അയാള്‍ ഇങ്ങനൊരു ക്രൈം ചെയ്യുമെന്ന് ആരും കരുതിയിട്ടില്ല. സിനിമ ഉണ്ടാകുന്നതിന് മുമ്പേ മനുഷ്യനും ക്രൈമുമുണ്ട്. ഈ സിനിമയിലും നന്മയും തിന്മയുമുണ്ട്. എല്ലാ കഥാപാത്രങ്ങളിലും എവിടെയൊക്കെയോ നന്മയുണ്ട് എന്നാണ് മമ്മൂട്ടി പറയുന്നത്. അതേസമയം, സിനിമ കണ്ടവര്‍ വീണ്ടും കാണണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
റോഷാക്ക് ഒരുതവണ കണ്ടവര്‍ക്ക് ചില കാര്യങ്ങള്‍ മനസിലായില്ല എന്ന് പറഞ്ഞു കേട്ടു. ഒരിക്കല്‍ കൂടി കാണണം എന്നാണ് അവരോട് അഭ്യര്‍ഥിക്കാനുള്ളതെന്ന് മമ്മൂട്ടി പറഞ്ഞു.