ഡൽഹി: പതിനെട്ടാം ലോക്സഭയിൽ റായ്ബറേലിയിൽ നിന്നുമുളള എംപിയായി രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ജയ്ഹിന്ദ്, ജയ് സംവിധാൻ പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ.
വയനാട്ടിലും റായ്ബറേലിയും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യാമുന്നണി അംഗങ്ങൾ വലിയ കെെയ്യടിയോടു കൂടിയാണ് രാഹുലിനെ സ്വീകരിച്ചത്.
രാഹുലിന്റെ സത്യപ്രതിജ്ഞ കാണാൻ സോണിയ ഗാന്ധിയും പ്രയങ്ക ഗാന്ധിയും വിസിറ്റേഴ്സ് ഗ്യാലറിയിലുണ്ടായിരുന്നു.