എറണാകുളത്ത് ആശുപത്രിയില്‍ കയറി യുവതിയെ കുത്തികൊന്നു. ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ ലിജിയെന്ന ലിജിയെന്ന സ്ത്രീയെയാണ് കൊലപ്പെടുത്തിയത്. 40 വയസായിരുന്നു.
എറണാകുളം അങ്കമാലി എം എജിജെ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ നാലാം നിലയില്‍ വെച്ചാണ് കുത്തിയത്. 42 കാരനായ പ്രതി മഹേഷിനെ പൊലീസ് പിടികൂടി. ആക്രമിച്ചത് മുന്‍ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു.
വാക്കു തര്‍ക്കമാണ് ആക്രമത്തിലേക്ക് എത്തിയതെന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറഞ്ഞു. പലതവണ ലിജിയെ ഇയാള്‍ കുത്തി. മഹേഷ് ലിജിയെ കാണാന്‍ വേണ്ടി തന്നെ എത്തിയതാണെന്നും കയ്യില്‍ ആയുധം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.