ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജാമ്യം തടഞ്ഞ് ഡൽഹി ഹൈക്കോടതി. നേരത്തെ ജാമ്യം അനുവദിച്ചിരുന്ന വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ല എന്ന് ഹൈക്കോടതി പരാമർശിച്ചു.
തുടർന്ന് വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.മെയ് 21നാണ് റോസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്.
ഇതിനെതിരെ ഇ ഡി നൽകിയ ഹർജിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.