ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു. പാലക്കാട് കാഞ്ഞിരംപാറ സ്വദേശി കാപ്പ് കൊളപ്പറമ്പില്‍ മുഹമ്മദ് ഇഫ്സാന് യമാനിയാണ് മരിച്ചത്. 24 വയസായിരുന്നു. കാപ്പില്‍ ഇസ്ഹാഖ് ആണ് പിതാവ്, മാതാവ് സാറ, സഹോദരിമാര്‍, റുക്സാന, ഫാത്തിമ സന.
രണ്ട് വർഷം മുൻപാണ് ഇഫ്സാൻ ഖത്തറിലെത്തിയത്. അവധിക്ക് നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇഫ്സാൻ്റെ അപ്രതീക്ഷിത വിയോഗം. ഹമദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും. നാളെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് ഖത്തറിലെ സുഹൃത്തുകൾ അറിയിച്ചു.