അറബിനാട്ടിലെ ഭാഗ്യദേവത ഇക്കുറിയും മലയാളിക്കൊപ്പമായിരുന്നു. മലപ്പുറം സ്വദേശി ഷഹബാസാണ് മെഹ്സൂസ് റാഫിൾ ഡ്രോയിലൂടെ വൺ മില്യൺ ദിർഹം സ്വന്തമാക്കിയത്. ഖത്തറിൽ മെക്കാനിക്കൽ എഞ്ചിനീയറായ ഷഹബാസ് മെഹ്സൂസ് ലൈവിവൂടെയാണ് ഫലപ്രഖ്യാപനം കണ്ടത്.
പ്രവാസിയായ ഷഹബാസ് വർഷങ്ങളായി ഭാഗ്യപരീക്ഷണം നടത്തുന്നയാളാണ്.
ഇതാദ്യമായാണ് ഷഹബാസിനെ തേടി ഭാഗ്യദേവതയെത്തുന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്നെടുത്ത നമ്പറിനാണ് ഒരു മില്യൺ ദിർഹം സമ്മാനമായി ലഭിക്കുക.
മില്യനയറായത് കൊണ്ട് ജോലി മതിയാക്കി പോകാനൊന്നും ഷഹബാസിനെ കിട്ടില്ല. തന്നെപ്പോലെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രാപ്യമായ തുകയ്ക്ക് സ്വപ്നങ്ങൾ കാണാൻ അവസരം നൽകിയ മെഹ്സൂസിന് നന്ദി പറയുകയാണ് ഈ യുവാവ്
വെറും 35 ദിർഹം മാത്രം മുടക്കി മെഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങി ഗെയിമിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിലെ നറുക്കെടുപ്പിലും പിന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. AED 20,000,000 ആണ് ടോപ് പ്രൈസ്. പുതിയ ആഴ്ച്ച റാഫിൾ ഡ്രോയിലൂടെ ഗ്യാരണ്ടീഡ് മില്യണയര്‍ ആകുന്ന വ്യക്തിക്ക് 1,000,000 സ്വന്തമാകും.