റിയാദ്: മലയാളിയായ സ്കൂൾ അധ്യാപിക ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു. കണ്ണൂർ കതിരൂർ സ്വദേശിനിയായ വീണ കിരണാണ് (37) മരണടഞ്ഞത്. റിയാദ് മോഡേണ്‍ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷണൽ സ്കൂളിലെ അധ്യാപികയായിരുന്നു.
ബുധനാഴ്ച രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീണയെ റിയാദ് ഹയാത്ത് നാഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് ആറ് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 17 വർഷമായി റിയാദിലുള്ള വീണ ഒൻപത് വർഷത്തിലേറെയായി റിയാദിലെ മോഡേൺ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷണൽ സ്കൂളിൽ അധ്യാപികയായിരുന്നു.
വീണയുടെ ഭർത്താവ് കിരണ്‍ ജനാർദ്ദനൻ റിയാദ് മലാസിലെ കമ്പനിയിൽ ടെക്നിക്കൽ എഞ്ചിനീയറാണ്. മോഡേൺ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷണൽ സ്കൂളിൽ വിദ്യാർത്ഥിനിയായ അവന്തികാ കിരണാണ് വീണയുടെ ഏകമകൾ.