റിയാദ്: അസുഖബാധയെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി ഹജ്ജ് തീർഥാടക മരിച്ചു. കേരള ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ ഹജ്ജിനെത്തിയ മൂവാറ്റുപുഴ, മുഴവൂർ സ്വദേശി എളത്തൂകുടിയിൽ സൈനബ കമറുദ്ദീൻ (56) ആണ് മരിച്ചത്.
കുറച്ചു നാളായി മക്ക കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലായിരുന്നു. വിവരമറിഞ്ഞ് സൗദിയിൽ ജോലി ചെയുന്ന മകൻ മക്കയിൽ എത്തിയിട്ടുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് ക്യാപ്റ്റൻ ഗഫൂർ പുന്നാട് അറിയിച്ചു.
