ദമാം: ദമാമിൽ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് സ്വദേശിയായ പാടിത്തറ വീട്ടിൽ അനിൽ കുമാർ ആണ് മരിച്ചത്. അൻപത് വയസ്സായിരുന്നു. ദമാമിൽ സ്വന്തമായി വ്യാപരസ്ഥാപനം നടത്തി വരികയായിരുന്നു. പ്രിയയാണ് ഭാര്യ. അനുഗ്രഹ, ആരാധന എന്നിവർ മക്കളാണ്. നാട്ടിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.