റിയാദ്: മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് സൗദ്ദി അറേബ്യയിൽ മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ധന്യ രാജൻ ആണ് മരിച്ചത്. 35 വയസ്സായിരുന്നു. അവിവാഹിതയാണ്.
സി.എസ് രാജനാണ് ധന്യയുടെ പിതാവ്. മാതാവ് അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവർ സഹോദരിമാരാണ്. എറണാകുളം കല്ലൂർ പിവിഎസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ധന്യ പിന്നീടാണ് സൗദ്ദിയിലേക്ക് പോയത്. നാല് വർഷമായി റിയാദിലെ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.
നിലവിൽ എസ്.എം.സി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ധന്യയുടെ സഹപ്രവർത്തകർ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂർ ഇവരെ സഹായിക്കുന്നുണ്ട്.