ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലിൽ അബ്ദുൽ സലീമിന്റെയും സുഹറയുടെയും മകൻ ഫവാസിനെ (23) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായ് ഇൻവസ്റ്റ്മെന്റ് പാർക്കിന് സമീപത്തെ റോഡരികിലാണ് ഫവാസിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്.
മൃതദേഹം ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു