ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ പ്രവാസി ഖത്തറിൽ മരണപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ അരീക്കുളം സ്വദേശി കളത്തിക്കണ്ടി ജൂബേഷ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഖത്തറിലായിരുന്നു ജൂബേഷ്.
ഹിബ ബാസിത് ആണ് ഭാര്യ. ഹെസ്സ ജുബേഷ് ,ഇലാന സെറീൻ ജുബേഷ് എന്നിവർ മക്കളാണ്. കുഞ്ഞായി ആണ് പിതാവ് . മാതാവ് ആമിന. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇൻകാസ് ഖത്തർ പേരാമ്പ്ര വിംഗിൻ്റെ സ്പോർട്സ് കൺവീനറായിരുന്നു ജൂബേഷ്.