മലയാളി യുവ ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഡോക്ടര്‍ അന്‍സിലാണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം.
അല്‍ഐനിലെ ആയുര്‍വേദ ക്ലിനിക്കില്‍ ജോലി ചെയ്ത് വരികയായിരുന്നു അന്‍സില്‍. എരിയാട് ബ്ലോക്കിന് സമീപം എരമംഗലത്ത് അബൂബക്കര്‍ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്.ഭാര്യ ഡോ. സയീദ, മക്കള്‍: ഹിബ, ആസിയ ഇഷ, സഹോദരി: ആദില.
ദുബായ് റാഷിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാത്രി ഒന്‍പത് മണിക്കുള്ള വിമാനത്തില്‍ നാട്ടിലെത്തിച്ചു. മാടവന പടിഞ്ഞാറേ മുഹയുദ്ദീന്‍ ഖബര്‍സ്ഥാനിലാണ് ഖബറടക്കം.