മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെയും സോഷ്യൽ മീഡിയ വഴിയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം ലിജോ സോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഇരുകൈകളിലും കയറുമായി മുട്ടുകുത്തിയിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് എന്താകുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ