മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര പ്രവർത്തന കേന്ദ്രമായി ദുബായ്. ദെയ്റ ഗോൾഡ് സൂക്കിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കാബിനറ്റ് അംഗവും യുഎഇ സാമ്പത്തിക കാര്യ മന്ത്രിയുമായ ഹിസ് എക്സലന്‍സി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരി ഇന്റർ നാഷണൽ ഹബ്ബ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എംപി അഹമ്മദ്, വൈസ് ചെയർമാൻ കെ പി അബ്ദുൾ സലാം, ഡയറക്ടര്‍മാര്‍, ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ കാൽവയ്പ്പ് നടത്തുന്നത്. ദുബായില്‍ മലബാര്‍ -ഇന്റര്‍നാഷനല്‍ ഹബ്ബ് സ്ഥാപിതമായതോടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ എന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. 28,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, LEED GOLD സര്‍ട്ടിഫൈ ചെയ്ത ദുബായിലെ ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്ത് ആരെയും ആകര്‍ഷിക്കുന്ന രൂപകൽപനയിലാണ് ഹബ്ബ് നിർമിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ജ്വല്ലറി വ്യാപാരത്തില്‍ ഗ്രൂപ്പിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് യുഎഇ ഗവണ്മെന്റുമായും
പ്രധാന പങ്കാളികളുമായും അടുത്ത് പ്രവര്‍ത്തിക്കാനും ദുബായിയുടെ സ്വര്‍ണ നഗരി എന്ന പദവി വർധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന പങ്കാളിയാകാനും ബ്രാന്‍ഡ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായി വൈസ് ചെയർമാൻ കെ പി അബ്ദുൾ സലാം വ്യക്തമാക്കി. ഇന്ത്യ – യുഎഇ സെപ കരാർ നിലവിൽ വന്നതോടെ യുഎഇയിലെ ബിസിനസ് ആവാസവ്യവസ്ഥ കൂടുതൽ സുഗമമായെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു
ബ്രാന്‍ഡിന്റെ നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ ബിസിനസ്സ് സാധ്യതകളുടെ പ്രഭവകേന്ദമായി ഹബ്ബ് പ്രവർത്തിക്കും.ജിസിസി, യുഎസ്എ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും, ആവശ്യമായ പിന്തുണ നല്‍കാനും സാധിക്കുന്ന വിധത്തിലാണ് മലബാർ ഗോൾഡ് അന്താരാഷ്ട്ര ഹബ്ബിന്റെ പ്രവർത്തനം –