ഷാര്‍ജയിലെ ചില പ്രധാന റോഡുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടതായി ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) അറിയിച്ചു. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി സ്ട്രീറ്റ്, റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഖാദിം സ്ക്വയര്‍ മുതല്‍ അബ്ദുല്‍ കരീം അല്‍ ബക്രി സ്ക്വയര്‍ വരെയുള്ള റോഡ് ഇന്നലെ മുതല്‍ അടച്ചിട്ടു. റോഡ് നവീകരണം പൂര്‍ത്തിയാക്കുന്നതിനായാണ് ഗതാഗതം നിരോധിച്ചത്.
ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി സ്ട്രീറ്റിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും റോഡ് അടയ്ക്കുന്നത് അനിവാര്യമാണെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) അറിയിച്ചു. റോഡുകൾ സെപ്റ്റംബര്‍ 4ന് തുറക്കും.