കൊച്ചി: നടൻ ഷെയ്ൻ നിഗത്തിൻ്റെ വിലക്കിലേക്ക് നയിച്ച വിവാദ ഇ-മെയിൽ പുറത്ത്. ആർഡിഎക്സ് എന്ന ചിത്രത്തിൻ്റെ നിർമ്മാതാവായ സോഫിയ പോളിന് ഷെയിൻ അയച്ച മെയിലാണ് പുറത്തായത്. ‘റോബർട്ട്’, ‘ഡോണി’,’ സേവ്യർ’ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ‘ആർഡിഎക്സി’ലൂടെ അവതരിപ്പിക്കുന്നത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ ‘റോബർട്ട്’, ‘റോണി’, ‘സേവ്യർ’ എന്നിവരെ അവതരിപ്പിക്കുന്നത്.
സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണമെന്നും കാണികളുടെ കണ്ണിൽ താൻ നായക കഥാപാത്രമായി പ്രതിഫലിക്കുന്ന തരത്തിൽ ബ്രാൻഡ് ചെയ്യണമെന്നും മെയിലിൽ പറയുന്നു. ഈ മെയിലിന് പിന്നാലെയാണ് ഷെയ്നിനെതിരെ പരാതിയുമായി സോഫിയാ പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചും ഷെയ്ൻ പല പ്രശ്നങ്ങളും ഉണ്ടാക്കിയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു.
പെപ്പെയും നീരജുമൊത്തുള്ള രംഗങ്ങളിൽ തനിക്ക് കൂടുതൽ പ്രാധാന്യം വേണമെന്നും ഇതുവരെ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ തന്നെ കാണിക്കണമെന്ന് പറഞ്ഞ് ഷെയ്ൻ വാശി പിടിച്ചെന്നും ഇത് അംഗീകരിക്കാതെ വന്നോതെട ലാൽ, ബാബു ആൻ്റണി, ബൈജു തുടങ്ങിയ സീനിയർ താരങ്ങളുള്ള സെറ്റിൽ നിന്നും ഷെയ്ൻ ഇറങ്ങിപ്പോയെന്നും ഇതേ തുടർന്ന് ഷൂട്ടിംഗ് തന്നെ പ്രതിസന്ധിയിലായെന്നുമുള്ള തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെ പെപ്പെ ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റും വലിയ ചർച്ചയായി.
നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും നഹാസ് ഹിദായത്തിന്റേതാണ്. ഡിസംബറിലാണ് ആർഡിഎക്സിന്റെ ചിത്രീകരണം ആരംഭിച്ചത്. ഓഗസ്റ്റിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണംകുറച്ചു ദിവസത്തേക്കു കൂടി നീട്ടിവച്ചിരുന്നു. അതിനിടയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആന്റണി വർഗീസ്സിന്റെ കൈക്ക് പരിക്കുപറ്റിയത് വീണ്ടും കാലതാമസ്സത്തിനിടയായി. . പൂർണ്ണമായും ആക്ഷൻ ചിത്രമായതിനാൽ കൈയ്യുടെ പരിക്ക് പൂർണ്ണമായും മാറണമായിരുന്നു. വലിയ മുതൽ മുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ആർഡിഎക്സ് ഒരുക്കിയതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ഐമാറോസ് മിയും മഹിമാ നമ്പ്യാരുമാണു ചിത്രത്തിലെ നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ് – അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
View this post on Instagram