ഷെയിന്‍ നിഗം ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം പ്രഖ്യാപിച്ചു. മദ്രാസ്ക്കാരന് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രോമോ വീഡിയോ നടന് ദുല്‍ഖര്‍ സല്‍മാനാണ് പുറത്തുവിട്ടത്. വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഷെയ്ന് നിഗം, കലൈയരശന്‍, നിഹാരിക കൊണിഡേല എന്നിവരുള്‍പ്പെടെയുള്ള നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ‘രംഗോലി’ എന്ന ചിത്രം സംവിധാനം ചെയ്ത വാലി മോഹന്‍ ദാസാണ് സംവിധാനം നിര്‍വഹിക്കുന്നത്. എസ് ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ജഗദീഷ് നിര്‍മ്മിക്കുന്ന ചെയ്ത ‘മദ്രാസ്ക്കാരന്’ അവരുടെ സിനിമാ നിര്‍മ്മാണത്തിന്റെ അരങ്ങേറ്റം കുറിക്കുന്നു. സുന്ദരമൂര്‍ത്തി ചിത്രത്തിന് സംഗീതം നിര്വ്വഹിക്കുമ്പോള് പ്രസന്ന എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സ് ആണ് ഷെയിനിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തില്‍ റോബേര്‍ട്ട് എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ അവതരിപ്പിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ 100 കോടി കളക്ട് ചെയ്തിരുന്നു.