ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് നേര്. റിലീസ് ചെയ്ത് ആദ്യ ആഴ്ച്ച പിന്നിടുമ്പോള്‍ ചിത്രം ആഗോള തലത്തില്‍ 50 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലും ചിത്രം 50 കോടി ക്ലബ്ബിലെത്തിയ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
റിലീസ് സമയത്ത് 200 സ്ക്രീനുകളില്‍ മാത്രമായിരുന്നു നേര് പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ ചിത്രം 350 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം വിദേശ രാജ്യങ്ങളിലും സ്ക്രീനുകളുടെ എണ്ണം കൂടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഡിസംബര്‍ 21നാണ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ എത്തിയത്. ജീത്തു ജോസഫ് ശാന്തി മായാദേവി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജന്, സിദ്ദിഖ്, ജഗതീഷ്, ഗണേഷ് കുമാര്‍, പ്രിയാമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
#Neru crosses 50 crores at the box office worldwide! Heartfelt thanks to audiences everywhere for the love, and kudos to the entire crew!#JeethuJoseph #AntonyPerumbavoor #AashirvadCinemas pic.twitter.com/bgvNjC51aD
— Mohanlal (@Mohanlal) December 29, 2023