ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ നാല് യാത്രക്കാര്‍ മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച വിമാനം അടിയന്തരമായി ഹൈദരാബാദില്‍ തിരിച്ചിറക്കി.
മദ്യപിച്ചെത്തിയ യാത്രക്കാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ കാബിന് ക്രൂ അംഗങ്ങള്‍ അവരെ ശാന്തരാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അംഗങ്ങള്‍ അക്രമാസക്തരാകുകയായിരുന്നു.
ഫ്ളൈറ്റിനുള്ളിലെ മോശം സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിമാനമിറങ്ങിയ ഉടന്‍ തന്നെ നാല് പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി.
സംഭവത്തില്‍ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.