ഫോബ്സ് പുറത്തുവിട്ട അതിസമ്പന്നരായ മലയാളികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി ഒന്നാമതെത്തി. ഇന്ത്യയിലെ 100 അതിസമ്പന്നരിൽ 43,200 കോടി രൂപ ആസ്തിയുമായി യൂസഫലി 35–ാം സ്ഥാനത്താണ്. പട്ടികയിലെ ഒന്നാമൻ ഗൗതം അദാനിയാണ്. 12 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. ഇന്ത്യൻ കോടീശ്വരൻമാരിൽ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 8800 കോടി ഡോളറാണ്.
പട്ടികയിൽ ഇടം പിടിച്ചവരിൽ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ് 32,400 കോടി രൂപ ആസ്തിയോടെ ഇന്ത്യയിൽ 45ാം സ്ഥാനത്തും മലയാളികളിൽ രണ്ടാമനുമായി. ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ 2,8800 കോടി രൂപ ആസ്തിയോടെ മലയാളികളിൽ മൂന്നാമനും രാജ്യത്ത് 54ാം സ്ഥാനത്തുമെത്തി. ജോയ് ആലുക്കാസ്– 24,800 കോടി രൂപ, ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 24,400 കോടി രൂപ, എന്നിങ്ങനെയാണ് മറ്റുള്ള മലയാളികളുടെ ആസ്തി വിവരങ്ങൾ.