പഞ്ചാബ് സ്വദേശികളായ കെഎസ് ബാസിയുടേയും ജസ്ബീർ ബാസിയുടേയും മകൾ അച്ഛനും അമ്മയും പേരുകേട്ട ബിസിനസുകാർ. വായിൽ വെള്ളികരണ്ടിയുമായി ജനിക്കുകയെന്നൊക്കെ പറയാറില്ലെ..
കോമളിന്റെ ജനനവും ഏറെക്കുറെ അങ്ങനെതന്നെ. എന്നാൽ ജീവിതത്തിൽ ആ ആനുകൂല്യങ്ങളൊന്നും അനുഭവിക്കാൻ അവൾ കൂട്ടാക്കിയില്ല. വിദ്യാഭ്യാസത്തിനു ശേഷം സാധാരണജീവനക്കാരിയായി തുടക്കം. ഇരുപത്തിനാലാം വയസിൽ ആ പെൺകുട്ടിയെ എത്തിച്ചത് R&B CAR CARE എന്ന സ്വപ്ന സാമ്രാജ്യത്തിലേക്ക്.
2017-ൽ സ്കൂൾ പഠനം പൂർത്തിയാക്കി ഞങ്ങളുടെ കമ്പനിയിൽ കേറുമ്പോൾ കമ്പനിയുടെ സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്നതായിരുന്നു ആദ്യത്തെ പണി. ആ സമയത്താണ് ഒരു സുഹൃത്ത് എന്നോട് പറഞ്ഞത്. സ്വന്തമായി ഒരു ബിസിനസ് ചെയ്തൂടെ എന്ന്. ഫാമിലി ബിസിനസ് തന്നെ കാർ റെൻ്റൽ ആയതു കൊണ്ടാണ്. കാറുകളുടെ ഒരു കംപ്ലീറ്റ് കെയർ സെൻ്റർ എന്ന പേരിൽ ഒരു സ്ഥാപനം സഹോദരനൊപ്പം 2020-ൽ തുടങ്ങിയത്. – കോമൾ ബാസി പറയുന്നു.
സ്വപ്നം കണ്ടാൽ മാത്രം പോരാ അതിന് വേണ്ടി രാപകലില്ലാതെ ഉറക്കമുളച്ച് കഷ്ടപ്പെട്ടാൽ പ്രായമൊന്നും തടസമല്ലെന്നാണ് സ്വന്തം വിജയത്തിലൂടെ കോമൾ ബാസി പഠിപ്പിക്കുന്നത്.സ്ഥിരോത്സാഹമുള്ള പകലുകളും ഉറക്കമില്ലാത്ത രാത്രികളും കൊണ്ട് ഇരുപതിനാലാം വയസ്സിൽ നേടിയെടുത്തതാണ് ഈ സ്ത്രീ സംരംഭകയുടെ വിജയം.
സ്വന്തം സംരംഭത്തിനായി പൂർണമായും സമർപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എൻ്റെ ടീമിനൊപ്പം ഞങ്ങളുടെ കസ്റ്റ്മേഴ്സിന് വേണ്ടി ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ചെറുപ്പം മുതൽ അധ്യാപികയാവണം എന്നായിരുന്നു ആഗ്രഹം. പക്ഷേ നമ്മുടേത് ഒരു ബിസിനസ് കൂടുംബമായത് കൊണ്ട് ഒടുവിൽ ഇതിലേക്ക് എത്തി. എങ്കിലും ടീച്ചറായും ഇതോടൊപ്പം ഞാൻ ജോലി ചെയ്യുന്നുണ്ട്.
കോമളിൻ്റെ മാതാവ് ജസ്ബീർ ബാസി തൻ്റെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം മാറ്റിവച്ചിരിക്കുന്നത് പഞ്ചാബിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് േവണ്ടിയാണ്. ആ അമ്മ തന്നെയാണ് കോമൾ ബാസിയുടെ മാതൃകയും ഊർജ്ജവും.
ചെറുപ്രായത്തിൽ തന്നെ ഒരു സംരംഭക എന്ന നിലയിലുണ്ടാക്കിയ നേട്ടങ്ങൾ, സമ്പത്ത് ആർജ്ജിച്ചെങ്കിലും അതിൽ വലിയൊരു പങ്ക് ജന്മനാട്ടിലെ പാവപ്പെട്ട കുട്ടികൾക്കായി മാറ്റിവയ്ക്കാൻ കാണിച്ച മനസ്സ്. അതു രണ്ടുമാണ് എഡിറ്ററിയൽ – ട്രൂത്ത് കെയർ ഫാർമസി വണ്ടർ വുമണ്‍ പുരസ്കാരത്തിന് കോമൾ ബാസിയെ തെരഞ്ഞെടുക്കാൻ ഇതിലേറെ കാരണങ്ങൾ വേണ്ടല്ലോ.