സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന് ടിനി ടോം നടത്തിയ ആരോപണങ്ങള്‍ കൈയ്യടി കിട്ടാനുള്ള ശ്രമമെന്ന് സംവിധായകന് എം എ നിഷാദ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കയ്യില്‍ ഉണ്ടെങ്കില്‍ പൊതു സമൂഹത്തില്‍ അല്ല, ബന്ധപ്പെട്ട ഉദ്യോഗരുടെ മുന്നില്‍ പറയണമെന്നും അല്ലെങ്കില്‍ അമ്മായിക്കളിയാണെന്ന് തന്നെ പറയേണ്ടി വരുമെന്നും എം.എ നിഷാദ് എഡിറ്റോറിയലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുവതലമുറയാണ് ഇതിന്റെ പുറകെ പോകുന്നതെന്നാണ് പറയുന്നത്. അത് സത്യമാണ് താനും. പക്ഷെ അത് പറയാനുള്ള മര്യാദ ടിനി ടോം കാണിച്ചില്ലെങ്കില്‍ അത് കൈയ്യടി കിട്ടാനുള്ള പരിപാടി തന്നെയാണെന്ന് പറയേണ്ടി വരുമെന്നും എം എ നിഷാദ് പറഞ്ഞു.
കമ്മോണ്‍ ടിനിടോം എന്ന് പറഞ്ഞ് ഒരു ക്യാംപയിന് തന്നെ ഞാന്‍ തുടങ്ങിയിരുന്നു. ടിനി ടോമിന് ഞാന്‍ പിന്തുണ നല്‍കുകയാണ്, കാരണം ഞങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞത്. സത്യമാണെങ്കില്‍ ഇത് ബന്ധപ്പെട്ട അധികാരികളുടെ മുമ്പില്‍ ടിനിടോം ഇത് അവതരിപ്പിക്കണ്ടേ? നിസാര കാര്യമല്ലല്ലോ ഇത് എന്നും അദ്ദേഹം ചോദിച്ചു.
ലഹരി ഉപയോഗിച്ച് പല്ലു പൊടിഞ്ഞു പോയ നടനെ കുറിച്ച് അറിയാം, മകനെ അഭിനയിക്കാന്‍ വിടാത്തത് മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ പേടിച്ചാണെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.
എം.എ നിഷാദിന്റെ വാക്കുകള്‍
സിനിമാ രംഗത്ത് ഇതുപോലെ ഒരു പ്രവണത ഉണ്ടെന്നും അതില്‍ തനിക്ക് വ്യക്തവും തെളിവുകളുമുള്ള ആളുകളുണ്ട് അതോടൊപ്പം ഇത് ഉപ യോഗിച്ചുകൊണ്ടിരിക്കുന്ന പ്രമുഖനായ ഒരു നടന്റെ പല്ലുകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു എന്നൊക്ക പരസ്യമായി പറയുമ്പോള്‍ അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തമുണ്ട്.
അങ്ങനെയെങ്കില്‍ തന്നെ, പൊതു സമൂഹത്തില്‍ പറയേണ്ട, അദ്ദേഹത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ പറയാം. എക്സൈസ് വകുപ്പിലോ ആഭ്യന്തര വകുപ്പിനോ മുഖ്യമന്ത്രിക്ക് കത്തയച്ചോ പറയാം. അപ്പോള്‍ ഇതൊന്നുമില്ലാതെ പരസ്യമായി പറയുന്നത് കൈയ്യടി കിട്ടാന്‍ വേണ്ടിമാത്രമാണോ? ഇതെന്റെ മാത്രം സംശയമല്ല. ഒരു നിലപാട് നമ്മള് എടുത്താല്‍ ആ നിലപാടില്‍ ഉറച്ച് നില്‍ക്കണം. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് അമ്മായിക്കളി കളിക്കരുത് എന്ന്. കമ്മോണ്‍ ടിനിടോം എന്ന് പറഞ്ഞ് ഒരു ക്യാംപയിന് തന്നെ ഞാന്‍ തുടങ്ങിയിരുന്നു. ടിനി ടോമിന് ഞാന്‍ പിന്തുണ നല്‍കുകയാണ്, കാരണം ഞങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞത്. സത്യമാണെങ്കില്‍ ഇത് ബന്ധപ്പെട്ട അധികാരികളുടെ മുമ്പില്‍ ടിനിടോം ഇത് അവതരിപ്പിക്കണ്ടേ? നിസാര കാര്യമല്ലല്ലോ ഇത്.
ആ ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറാന്‍ പാടില്ല. ടിനി ടോം കൈയ്യടി വാങ്ങി പോകുന്നതൊക്കെ കൊള്ളാം നല്ല കാര്യമാണ്. അത് തെളിയിക്കാനും അദ്ദേഹത്തിന് കഴിയണം.
ധ്യാന്‍ ശ്രീനിവാസന് വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്. ഇത് ആരും കുത്തിക്കേറ്റുന്നില്ല. അതിനുള്ള കപ്പാസിറ്റി ഇല്ലെങ്കില്‍ സ്വാഭാവികമായും അതിന്റെ പിന്നാലെ പോകും.
യുവതലമുറയാണ് ഇതിന്റെ പുറകെ പോകുന്നതെന്നാണ് പറയുന്നത്. അത് സത്യമാണ് താനും. പക്ഷെ അത് പറയാനുള്ള മര്യാദ ടിനി ടോം കാണിച്ചില്ലെങ്കില്‍ അത് കൈയ്യടി കിട്ടാനുള്ള പരിപാടി തന്നെയാണ്.
സംഘടനകള്‍ക്ക് ഇതിന്റെ ലിസ്റ്റ് ഉണ്ടെന്ന് പറയുന്നു. അങ്ങനെ ഉണ്ടെങ്കില്‍ ആ ലിസ്റ്റ് പുറത്ത് വിടണം. പൊതുവില്‍ വേണ്ട, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാക്കണം. അത് ചെയ്യുന്നവരെ അമ്മായിക്കളി എന്ന് പറഞ്ഞ് ആക്ഷേപിക്കാനേ നമുക്ക് പറ്റുകയുള്ളു.