നടന് സൂരി കേന്ദ്ര കഥാപാത്രമാകുന്ന തമിഴ് ചിത്രം ‘ഗരുഡന്’ന്റെ ഫസ്റ്റ് ലുക്കും ഗ്ലിംപ്സും പുറത്തിറങ്ങി. സൂരിക്കൊപ്പം ശശികുമാര്‍, ഉണ്ണി മുകുന്ദന് എന്നിവരും ഗ്ലിംസ് വീഡിയോയില്‍ ഉണ്ട്. ആര്.എസ് ദുരൈ സെന്തില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെട്രിമാരനാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.
യുവന് ശങ്കര്‍ രാജ സംഗീതവും ആര്‍തര്‍ എ. വില്‍സണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. പ്രദീപ് ഇ.രാഘവ് എഡിറ്റിംഗും ജി.ദുരൈരാജും കലാസംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്നു. സമുദ്രക്കനി, രേവതി ശര്‍മ്മ, ശിവദ നായര്‍, മൈം ഗോപി, മൊട്ടായി രാജേന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ലാര്‍ക്ക് സ്റ്റുഡിയോസിന്റെ ബാനറില്‍ കെ. കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ അവസാന ഘട്ടം നടക്കുകയാണ്.