ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യയിലെ സമ്പന്ന പട്ടികയിലെ ശതകോടീശ്വരന്മാരില് ഏറ്റവും സമ്പന്നരായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി. 7.1 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരിലെ 35-ാം സ്ഥാനത്ത് നിന്ന് ഇത്തവണ 27-ാം സ്ഥാനത്തേക്ക് കുതിച്ചാണ് അദ്ദേഹം നേട്ടം കൊയ്തിരിക്കുന്നത്.
ഏറ്റവും ധനികരായ മലയാളികളില്‍ യൂസഫലിക്ക് ശേഷം ഉള്ളത് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടരുമായ ജോയ് ആലുക്കാസ് ആണ്. 4.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അദ്ദേഹം 50-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 3.1 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 69-ാം സ്ഥാനത്തായിരുന്നു.
യു.എ.ഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 3.7 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ പട്ടികയില്‍ ധനിക മലയാൡകളില്‍ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളികളുമായി ഇടംപടിച്ചു.
കേരളത്തില്‍ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവുമാണ് 2023ലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി 68 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി 92 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്നാമതെത്തി.