ദുബായ്: പ്രവാസികളുടെ ഇഷ്ട ഷോപ്പിംഗ് സ്പോട്ടായ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലുലു വേൾഡ് ഫുഡ് ആദ്യ സീസൺ ആരംഭിച്ചു. ഫെബ്രുവരി 14 വരെ യുഎഇയിലുള്ള എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഫുഡ് ഫെസ്റ്റിവൽ നടക്കും. മുഗളായ് ബിരിയാണി, അറോബ്യൻ മന്ത്രി, ചിക്കൻ ടിക്ക ബിരിയാണി, തുടങ്ങി എല്ലാ തരം വിഭവങ്ങളും മേളയിലുണ്ട്. ഇന്ത്യൻ വിഭവങ്ങൾക്കൊപ്പം ഫിലിപ്പിനോ ഭക്ഷണങ്ങളും ചൈനീസ് ഇന്റർ കോണ്ടിനെന്റൽ രുചികളും ഒരുക്കിയിട്ടുണ്ട്
ഡയറ്റ് പ്ലാനിലുള്ളയാളുകൾ്കകായി സാലഡ്സിന്റെയും ഹെൽത്തി ഫുഡുകളുടെയും പ്രത്യേക ഏരിയ തന്നെ ഒരുക്കിയിട്ടുണ്ട്. കട്ട് ഫ്രൂട്ട്സ്, സാലഡ് പ്ലേറ്റർ, ഓവർ നൈറ്റ് ഓട്ട്സ് റെസിപ്പീസ് എന്നിവ മിതമായ നിരക്കിലാണ് മേളയിൽ ലഭിക്കുക. കുക്ക്ഡ് ഫുഡിന് മാത്രമല്ല പഴങ്ങൾക്കും പച്ചക്കറികൾക്കും മീറ്റ് , ഫിഷ് എന്നിവയും ഫുഡ്ഫെസ്റ്റിവലിന്റെ പരിധിയിൽ വരും
എല്ലാ തരം ഭക്ഷണസാധനങ്ങൾക്കുമൊപ്പം കിച്ചൺ വെയറുകളും ആക്സസറീസുകളും വാങ്ങാൻ പറ്റിയ സമയമാണിത്. എല്ലാത്തിനും വൻ വിലക്കുറവാണ് ലുലു ഓഫർ ചെയ്യുന്നത്. ഫെബ്രുവരി 14 വരെ യുഎഇയിലുള്ള എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഓഫർ ലഭ്യമാണ്