ഓഹരി വില്പ്പനക്കൊരുങ്ങി ജിസിസിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ്. നിരവധി പ്രവാസികളാണ് ഓഹരി വാങ്ങുന്നതിനായി കാത്തിരിക്കുന്നത്. എന്നാൽ ലുലു ഗ്രൂപ്പിലെ ജീവനക്കാര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി നേരത്തെ അറിയിച്ചിരുന്നു. ഓഹരി വിലപ്പനയുടെ നടപടി ക്രമങ്ങള്‍ക്കായി മൊയ്ലീസ് ആന്റ് കമ്പനിയെ നിയമിച്ചതായി ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ്ങ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ വ്യക്തമാക്കി.
2020 ല്‍ 500 കോടിയാണ് ലുലുവിന്റെ വാര്‍ഷിക മൂല്യം. ജിസിസിയിലുള്പ്പടെ 239 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലുവിനുളളത്. വടക്കന്‍ ആഫ്രിക്ക, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന ലുലു അബുദാബി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് 800 കോടിരൂപയാണ്. 22 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ലുലുവില്‍ 57,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഓഹരി വില്‍പ്പന എന്ന് തുടങ്ങുമെന്നോ, ഓഹരിയുടെ വില എത്രയായിരിക്കുമെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.