സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. പുതുക്കിയ മദ്യനയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകരിക്കും. ഏപ്രിലില്‍ വരേണ്ടിയിരുന്ന മദ്യനയം കൂടുതല്‍ ചര്‍ച്ചയ്ക്കായി മാറ്റിവെക്കുകയായിരുന്നു.
നേരത്തെ ഐ.ടി പാര്‍ക്കുകളുടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ മദ്യവിതരണത്തിന് കഴിഞ്ഞ വര്‍ഷം തന്നെ നയപരമായി തീരുമാനമെടുത്തിരുന്നെങ്കിലും പക്ഷെ വ്യവസ്ഥകളില്‍ തീരുമാനമാകാതിരുന്നതിനാല്‍ നടപ്പാക്കല്‍ നീളുകയായിരുന്നു. പ്രധാന ഐ.ടി കമ്പനികളുടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലായിരിക്കും വിതരണത്തിനുള്ള അനുമതി ലഭിക്കുക. ഇതിനായി നിശ്ചിത ഫീസ് ഈടാക്കും. ക്ലബുകളുടെ മാതൃകയിയാരിക്കും പ്രവര്‍ത്തനം. പുറത്തുനിന്നുള്ളവര്‍ക്ക് മദ്യം നല്‍കില്ല. ഉത്തരവാദിത്തം അതാത് ഐ.ടി കമ്പനികള്‍ക്കായിരിക്കും.
ബാറുകളുടെ ലൈസന്‍സ് ഫീയും പുതുക്കിയ മദ്യനയത്തില്‍ വര്‍ധിപ്പിച്ചേക്കും. 5 മുതല്‍ 10 ലക്ഷം വരെയായിരിക്കും കൂട്ടുകയെന്നാണ് സൂചന. അതേസമയം എല്ലാ മാസവും ഒന്നാം തീയ്യതിയിലെ ഡ്രൈഡേ മാറ്റമില്ലാതെ തുടരും.
കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നിശ്ചയിക്കും. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാൡകളുടെ സംഘടന രംഗത്തെത്തിയിരുന്നു.