വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപും നിലവിലെ പ്രസിഡന്റായ ജോ ബൈഡനും മത്സരിക്കേണ്ടെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും അഭിപ്രായപ്പെട്ടതായി സർവേ ഫലം. എൻ ബി സി ന്യൂസ് ഏപ്രിൽ 14 -18 തീയതികളിൽ നടത്തിയ സർവേയിലാണ് അമേരിക്കയിലെ ജനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.
1000 പേരാണ് സർവെയിൽ പങ്കെടുത്തത്. അതിൽ 60 % പേരും ഓവൽ ഓഫീസ് തിരിച്ചു പിടിക്കാൻ ട്രംപ് ശ്രമിക്കേണ്ടതില്ലയെന്നും പോളിൽ രേഖപ്പെടുത്തി. ഇതിനു പ്രധാന കാരണമായി 30% പേരും ചൂണ്ടിക്കാട്ടിയത് ട്രംപ് നേരിടുന്ന ക്രിമിനൽ കുറ്റകൃത്യങ്ങളാണെന്നും സർവെയിൽ പറയുന്നു.
എന്നാൽ 70 % ആളുകളും നിലവിലെ പ്രസിഡന്റായ ജോ ബൈഡനെയും രണ്ടാം തവണ പരീക്ഷിക്കാൻ തയ്യാറാകുന്നില്ല.ബൈഡന്റെ പ്രായമാണ് പലരും കാരണമായി രേഖപ്പെടുത്തിയത്.
അതേസമയം നവംബറിൽ തന്നെ ട്രംപ് പ്രചരണ പരിപാടികൾ ആരംഭിച്ചിരുന്നു.ബൈഡൻ ഉടൻ പ്രചരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.