ദുബായ്: യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി മുകേഷ് മിക്കി ജഗ്താനി അന്തരിച്ചു. 70 വയസായിരുന്നു. ദുബായ് ആസ്ഥാനമായുള്ള ലാൻഡ്മാർക്ക് ഗ്രൂപ്പ് ഉടമയും ചെയർമാനുമാണ്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
വിദേശരാജ്യങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ബഹ്റൈനിൽ സഹോദരൻ നടത്തി വന്നിരുന്ന വ്യാപാരസ്ഥാപനം ഏറ്റെടുത്ത് നടത്തിയായിരുന്നു ബിസിനസ് ജീവിതം ആരംഭിച്ചത്. പിന്നീട് ഗൾഫ് യുദ്ധത്തെ തുടർന്ന് ദുബായിലെത്തിയ അദ്ദേഹം ലാൻഡ് മാർക്ക് ഗ്രൂപ്പ് എന്ന പേരിൽ പുതിയ ബിസിനസ് ആരംഭിക്കുകയായിരുന്നു.ബജറ്റ് ഹോട്ടലുകൾ, ഇലക്ട്രോണിക്സ്,ഫർണീച്ചർ, ഫാഷൻ എന്നീ മേഖലകളിലായി 24 രാജ്യങ്ങളിൽ 2200 സ്ഥാപനങ്ങളാണ് നടത്തിയിരുന്നത്. കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം