യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വഹിക്കുന്ന ലാൻഡർ ചന്ദ്രന്റെ ആദ്യ ചിത്രം അയച്ചു. സ്വകാര്യ കമ്പനിയായ ഐസ്പേസ് നിർമിച്ച ഹകുട്ടോ-ആർ മിഷൻ 1 ലാൻഡർ കഴിഞ്ഞ ആഴ്ച ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. ഏപ്രിൽ അവസാനത്തോടെ റോവർ ചന്ദ്രനിൽ ഇറങ്ങും.
2022 ഡിസംബർ 11ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്റ്റേഷനിൽനിന്ന് വിക്ഷേപിച്ച ലാൻഡർ ഇതിനകം 10 ലക്ഷം കി.മീ സഞ്ചരിച്ചാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.
Hello from lunar orbit! ????
After last week's successful lunar orbital insertion maneuver, this image of the Moon was captured by our lander-mounted camera during HAKUTO-R Mission 1.
More stunning views to come!
#ispace #hakuto_r #lunarquest #moon #space pic.twitter.com/h2WHW7YPrp
— ispace (@ispace_inc) March 27, 2023
ഐ സ്പേസിന്റെയും യുഎഇയുടെയും ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമാണിത്. ദൗത്യം വിജയകരമായാൽ യുഎഇയുടെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പരിപാടിക്ക് ഇതു വഴിയൊരുക്കും.