തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്. ബുധനാഴ്ച്ചയാണ് ഉദയനിധിയുടെ സത്യപ്രതിജ്ഞ. യുവജനക്ഷേമവും കായിക വകുപ്പും ഉദയനിധിയ്ക്ക് നല്‍കാനാണ് തീരുമാനം. ഡിഎംകെ യുവജനവിഭാഗം സെക്രട്ടറി കൂടിയാണ് ഉദയനിധി സ്റ്റാലിന്‍.
കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്കില്‍നിന്നുള്ള എം.എല്‍.എയാണ് ഉദയനിധി. 33 അംഗ മന്ത്രിസഭയിൽ ഡിഎംകെ നേതാക്കൾ മാത്രമാണുള്ളത്. ഉദയനിധി സ്റ്റാലിന്റെ മന്ത്രിസ്ഥാനം അന്നേ സജീവ ചര്‍ച്ചയായിരുന്നെങ്കിലും തല്‍ക്കാലം ഒഴിവാക്കുകയായിരുന്നു.