പാലക്കാട്: കാട്ടുപന്നി ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു. ആലംബലം സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്.
പാലക്കാട് മങ്കലം ഡാമിന് സമീപത്ത് പുലർച്ചെ 7.45 നായിരുന്നു അപകടമുണ്ടായത്.അപകടത്തിൽ 3 വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിജീഷയെ ഉടൻ തന്നെ അശുഓത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കുട്ടികളുടെ പരിക്ക് ഗുരുതരമല്ലായെന്ന ആശുപത്രി അധികൃതർ അറിയിച്ചു.
നാല് വർഷമായി വിജീഷ ഓട്ടോ ഓടിച്ചാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. രാവിലെ സ്കൂൾ കുട്ടികളുമായി പോകുന്ന വഴി രണ്ട് കാട്ടുപന്നികൾ ഓട്ടോറിക്ഷ ആക്രമിക്കുകയായിരുന്നു. അപകട സമയത്ത് നാല് കുട്ടികൾ മാത്രമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്.