കുവൈറ്റിൽ കൊവിഡ് കേസുകൾ കുറഞ്ഞതടെ വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചുപൂട്ടുന്നു. കുവൈറ്റിലെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ജാബർ ബ്രിഡ്ജ് നാളെ അടയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. കൊവിഡ് കുറഞ്ഞ ആദ്യഘട്ടത്തിൽ തന്നെ മിഷ്രിഫ് വാക്സിനേഷൻ കേന്ദ്രം അടച്ചിരുന്നു. അതേസമയം, രാജ്യത്ത് മറ്റ് 16 ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ വിതരണം തുടരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം മൂന്ന് മുതൽ രാത്രി എട്ട് വരെ വാക്സിൻ സ്വീകരിക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അബ്ദുൾ റഹ്മാൻ അൽ സൈദ് സെന്ററിൽ അഞ്ചിനും 18നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിൻ വിതരണവും നടക്കുന്നുണ്ട്. ജലീബ് അൽ ഷുവൈക്കിലെ ജലീബ് സെന്ററിൽ ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ മുൻകൂട്ടി അപ്പോയിൻമെന്റ് എടുത്തും അല്ലാതെയും നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.