രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ വർദ്ധിപ്പിക്കാൻ കുവൈറ്റ് പദ്ധതിയിടുന്നു. എല്ലാ മേഖലകളിലും തൊഴിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പൂർണ്ണ സ്ഥിതിയിലെത്തിക്കുകയാണ്. സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അമ്മാർ അൽ ഹുസൈനിയാണ് ഇക്കാര്യം പറഞ്ഞത്.
കുവൈറ്റ് 2035 വിഷനിൽ പ്രാധാനമായ ഒന്നാണ് ഡിജിറ്റൽ വൽക്കരണം. സ്വകാര്യ മേഖലകളും സർക്കാർ മേഖലകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ഡിജിറ്റൽ ബാങ്കിംഗ് സാമ്പത്തിക മേഖലകളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചചെയ്തു.