മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റമദാൻ രാവുകളെ പ്രാർത്ഥനാ സമ്പന്നമാക്കാൻ കുവൈറ്റിലെ ഗ്രാന്റ് മോസ്ക് വിശ്വാസികൾക്കായി തുറന്നു. കൊവിഡ് കാലത്ത് അടച്ച പള്ളി അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് വിശ്വാസികൾക്കായി തുറന്ന് കൊടുത്തത്.
45,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 60,000-ൽ അധികം വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുമുള്ള ഗ്രാൻഡ് മോസ്ക്ക് കുവൈറ്റിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണ്. ഇസ്ലാമിക് വാസ്തുകലയിലാണ് മോസ്കിന്റെ നിർമാണം
പള്ളിയിലും പരിസരത്തും വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഖുർആൻ ഹൃദിസ്ഥമാക്കിയ പത്തോളം ഇമാമുകളുടെ തറാവീഹ് പ്രാർത്ഥനയും റമദാൻ ദിനങ്ങളിൽ നടക്കും. ഖുർആൻ മനഃപാഠ മത്സരം തുടങ്ങി നിരവധി മത്സരങ്ങളും ഗ്രാൻഡ് മോസ്കിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേകയിടം നിശ്ചയിച്ചിട്ടുണ്ട്.