ഇതിഹാസ താരം ലയണല്‍ മെസ്സിയോടുള്ള ആദര സൂചകമായി പത്താംനമ്പര്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്. ഫുഡ്ബോള്‍ അസോസിയേഷന് അധ്യക്ഷന്‍ ക്ലോഡിയോ ടാപിയയാണ് പത്താം നമ്പര്‍ ജേഴ്സി പിന്‍വലിക്കുന്ന വിവരം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.
മെസ്സി ദേശീയ ടീമില്‍ നിന്ന് വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് ശേഷം മറ്റാര്‍ക്കും പത്താം നമ്പര്‍ ജേഴ്സിയും വിരമിക്കും. മെസ്സിയോടുള്ള ആദര സൂചകമായി പത്താം നമ്പര്‍ ജേഴ്സിയും വിരമിക്കും. ഞങ്ങള്‍ക്ക് അദ്ദേഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും കോഡിയോ ടാപിയ പറഞ്ഞു.
ഇതിഹാസ താരം ഡീഗോ മറഡോണ ധരിച്ചതും പത്താം നമ്പര്‍ ജേഴ്സിയായിരുന്നു. 2002ല്‍ മറഡോണയോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജേഴ്സി പിന്‍വലിക്കാന്‍ അര്‍ജന്റീന തീരുമാനിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ എല്ലാ ടീമുകളും ഒന്ന് മുതല്‍ 23 വരെയുള്ള നമ്പര്‍ ജഴ്സികള്‍ ധരിക്കണമെന്ന ഫിഫയുടെ നിയമം നില നിന്നതിനാല്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.