കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒക്ടോബർ 26 വരെ ആറ് ഗവര്‍ണറേറ്റുകളിലും വ്യത്യസ്ത സമയങ്ങളിലായി വൈദ്യുതി വിതരണം മുടങ്ങും. വൈദ്യുതി വിതരണ ശൃംഖലയിലെ ട്രാന്‍സ്ഫോര്‍മറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഇതെന്നും മന്ത്രാലയം അറിയിച്ചു.
വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് പതിവ് അറ്റകുറ്റപ്പണികള്‍ അനിവാര്യമാണെന്നും ഇതിന് താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ലാതെ നിലവില്‍ മറ്റു വഴികളില്ലെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഓരോ പ്രദേശത്തും ഏതൊക്കെ സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് വ്യക്തമാക്കുന്ന ഷെഡ്യൂള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടില്ല.
അവ പ്രാദേശിക വിതരണ കേന്ദ്രങ്ങള്‍ ലഭ്യമാക്കുമെന്നും ഇത് അനുസരിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ഥിച്ചു.